C G Santha Kumar

സി.ജി. ശാന്തകുമാര്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് 1938ല്‍ ജനനം. അദ്ധ്യാപകന്‍, കേരള സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഡയറക്ടര്‍, ശ്രമിക് വിദ്യാപീഠം ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ്, ഗ്രീന്‍ ബുക്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ അവാര്‍ഡുകള്‍ ലഭിച്ചു. ശാസ്ത്രഗ്രന്ഥങ്ങള്‍,വിദ്യാഭ്യാസ ഗ്രന്ഥങ്ങള്‍, ബാലസാഹിത്യ കൃതികള്‍ എന്നിങ്ങനെ ഇരുപത്തിയഞ്ചില്‍പരം കൃതികള്‍ രചിച്ചിട്ടുണ്ട്. 2006 മെയ് 25ന് അന്തരിച്ചു.



Grid View:

Neeyoru Swarthiyavuka നീയൊരു സ്വാർത്ഥിയാവുക

₹155.00

നീയൊരു  സ്വാർത്ഥിയാവുക    by സി ജി ശാന്തകുമാർ വ്യക്തിവികാസത്തെക്കുറിച്ചുള്ള അനിതരസാധാരണമായ ഒരു ഗ്രന്ഥമാണിത്. തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ സാന്ദ്രതയില്‍ നിന്നാണ് സി.ജി. ശാന്തകുമാര്‍ വ്യക്തിവികാസ ത്തിന്റെ സത്ത കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അവ കിടയറ്റ ജീവിതപാഠങ്ങളാകുന്നു. ഇതിലെ ഫലവത്തായ പാഠങ്ങള്‍ മറ്റു വ്യക്തിവികാസ ഗ്രന്..

Showing 1 to 1 of 1 (1 Pages)