D H Lawrence
നോട്ടിങ്ഹാംഷയറിലെ ഈസ്റ്റ്‌വുഡില്‍ ജനനം. ദാരിദ്ര്യവും ഗാര്‍ഹിക
പ്രശ്‌നങ്ങളും മൂലം 15-ാം വയസ്സില്‍ വിദ്യാഭ്യാസം നിര്‍ത്തലാക്കി.
കുറച്ചുകാലം ഗുമസ്തനായും ട്യൂഷന്‍മാസ്റ്ററായും പ്രവര്‍ത്തിച്ചു. നോട്ടിങ്
ഹാം യൂനിവേഴ്‌സിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ അധ്യാപക പരിശീലനം നേടി
അധ്യാപകനായി. എന്നാല്‍ അമ്മയുടെ മരണവും അനാരോഗ്യവും കാരണം ജോലി
ഉപേക്ഷിച്ചു. മൂന്നു കൂട്ടികളുടെ മാതാവും ലോറന്‍സിനേക്കാള്‍ ആറു വയസ്സു
പ്രായക്കൂടുതലുമുള്ള ഫ്രീഡാവീക്ക്‌ലിയുമായുള്ള അടുപ്പം വിവാഹത്തില്‍
കലാശിച്ചു. നോട്ടിങ്ഹാമില്‍ ലോറന്‍സിനെ പഠിപ്പിച്ച പ്രൊഫസറുടെ
ഭാര്യയായിരുന്നു അവര്‍. 1911 മുതല്‍ സാഹിത്യരചനയില്‍ മുഴുകി.
There are no products to list.
