Bibhutibhushan Bandopadhyay

1894 സെപ്റ്റംബര്‍ 12ന്  ബംഗാളിലെ 

ഗോഷ്പദാ-മുരാരിപൂര്‍ ഗ്രാമത്തില്‍ ജനനം. 1914-ല്‍ വനഗ്രാം ഹൈസ്‌ക്കൂളില്‍നിന്നു ഒന്നാം ക്ലാസ്സോടെ

മെട്രിക്കുലേഷന്‍ പാസായി. കല്‍ക്കത്തയിലെ റിപ്പണ്‍ കോളേജില്‍നിന്ന് 1918-ല്‍ ഡിസ്റ്റിങ്ഷ്‌നോടെ ബിരുദമെടുത്തു. ഇക്കാലത്തു വിവാഹിതനായി. ഏറെക്കഴിയും മുമ്പ് ഭാര്യ മരിച്ചു. 23 കൊല്ലത്തിനുശേഷം വീണ്ടും വിവാഹിതനായി. 

സാഹിത്യത്തിന്റെ നാനാശാഖകളിലായി എഴുപതോളം കൃതികള്‍ രചിച്ചു. 1950 നവംബര്‍ 1-ന് ബാരക്ക്പൂരിലെ 

ഘാട്ട്‌സിലയില്‍ അന്തരിച്ചു. 1951-ല്‍ മരണാനന്തര ബഹുമതിയായി രബീന്ദ്ര പ്രൈസ് ഇച്ഛാമതി എന്ന കൃതിക്ക് നല്‍കപ്പെട്ടു. ബിഭൂതിഭൂഷണിന്റെ കൃതികള്‍ വിവിധഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

പ്രധാന കൃതികള്‍: പാഥേര്‍പാഞ്ചാലി (1929), 'അപരാജിത' (1931) 'അപുര്‍സന്‍സാര്‍', മേഘമല്ലാര്‍ (1931), 

മൗരിഫൂല്‍ (1932). യാത്രാ ബാദല്‍ (1934), ദൃഷ്ടിപ്രദീപ് (1935), ആരണ്യക് (1939), കിന്നര്‍ദല്‍ (1938), 

ആദര്‍ശ ഹിന്ദുഹോട്ടല്‍ (1940), അനുവര്‍ത്തന്‍ (1942), ഇച്ഛാമതി (1950).


ലീല സര്‍ക്കാര്‍:

1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസം.

വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്, 

പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, 

നെരൂള്‍ ഈസ്റ്റ്, നവി മുംബൈ - 400 706.



There are no products to list.