Sreekumaran Thampi

കവി, നോവലിസ്റ്റ്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍. 1940 മാര്‍ച്ച് 16-ന് ഹരിപ്പാട് ജനനം. ഗണിതശാസ്ത്രത്തിലും സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദധാരി. നോവല്‍, കവിതാസമാഹാരം, ലേഖനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസകൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം, ജെ.സി. ഡാനിയല്‍ അവാര്‍ഡ്. സിനിമാരംഗത്ത് വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായി. 30 മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 22 കഥാചിത്രങ്ങളും, പതിനൊന്ന് ടി.വി. പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റി അംഗം, കേരള ഫിലിം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ (2004) തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


There are no products to list.