Mark Twain
നോവലിസ്റ്റ്, കഥാകാരന്‍, ഫലിത സാഹിത്യകാരന്‍, നാടകകൃത്ത്, ഉപന്യാസകാരന്‍, പ്രഭാഷകന്‍.
1835 നവമ്പര്‍ 30ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ജനിച്ചു.പിതാവ് ജോണ്‍ മാര്‍ഷല്‍ ക്ലെമന്‍സ്. മാതാവ് ജെയ്ന്‍ ലാംപ്റ്റണ്‍ ക്ലെമന്‍സ്. മാര്‍ക്ക് ടൈ്വനിന് പതിനൊന്നു വയസ്സു പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. ഉപജീവനാര്‍ത്ഥം അദ്ദേഹം പല തൊഴിലുകളിലുമേര്‍പ്പെട്ടു. ചെറുപ്പത്തില്‍ത്തന്നെ സാഹിത്യരചനയില്‍ വ്യാപരിച്ചു. എഴുത്തുകാരനെന്ന ഖ്യാതി ലഭിച്ചതോടെ പല ബഹുമതികളും മാര്‍ക്ക് ടൈ്വനിനെ തേടിയെത്തി.യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണററി എം.എ., ഡി.ലിറ്റ്, മസ്സൂറി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ഡി, ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് ഡി.ലിറ്റ് എന്നീ ബിരുദങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്റ് ലറ്റര്‍സിന് മാര്‍ക്ക് ടൈ്വനിന്റെ പേര് നല്കുകയുണ്ടായി. സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി മാര്‍ക്ക് ടൈ്വന്‍ നിരവധി രചനകള്‍ നിര്‍വ്വഹിച്ചു.
ദി അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍, ലൈഫ് ഓണ്‍ ദി മിസ്സിസ്സിപ്പി, ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായവ.ഭാര്യ ഒലിവിയ ലാംഗ്‌സണ്‍ (1904ല്‍ നിര്യാതയായി).
1910 ഏപ്രില്‍ 21ന് കണക്ടികട്ടിലെ റെഡ്ഡിങ്ങില്‍ വച്ച് മാര്‍ക്ക് ടൈ്വന്‍ അന്തരിച്ചു.
There are no products to list.
