Asokan Charuvil

അധ്യാപകന്‍, കഥാകൃത്ത്, സാമൂഹിക വിമര്‍ശകന്‍. 1957ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിഞ്ഞാലക്കുട എസ്. എന്‍. ട്രെയിനിംഗ് സ്‌കൂള്‍, നാട്ടിക എസ്.എന്‍.കോളേജ്. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എ.പി. കളക്കാട് അവാര്‍ഡ്, യു.പി. ജയരാജ് അവാര്‍ഡ്, ഷാര്‍ജ പൂമുഖം ടി.വി. കൊച്ചുബാവ അവാര്‍ഡ്. സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങള്‍, ഒരു രാത്രിക്ക് ഒരു പകല്‍, ജലജീവിതം, മരിച്ചവരുടെ കടല്‍, ക്ലര്‍ക്കുമാരുടെ ജീവിതം, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം എന്നിവ രചിച്ചിട്ടുണ്ട്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായും പഞ്ചായത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു


There are no products to list.