U.A.Khadar

നോവലിസ്റ്റ്‌, കഥാകൃത്ത്‌, പത്രാധിപര്‍. 1935ല്‍ ബര്‍മ്മയില്‍ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളുമായി എഴുപതിലേറെ കൃതികള്‍. കേരള സംസ്ഥാന ചലച്ചിത്ര ജൂറി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഭരണസമിതി ഉപാധ്യക്ഷന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗവേണിംഗ്‌ ബോഡി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകാശവാണി കോഴിക്കോട്‌ നിലയത്തിലുംആരോഗ്യവകുപ്പിലും ജോലി ചെയ്‌ത്‌ 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തു.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, മലയാറ്റൂര്‍ അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, സി.എച്ച്‌. മുഹമ്മദ്‌ കോയ അവാര്‍ഡ്‌, എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാര്‍ഡ്‌, വി.ടി. സ്‌മാരക പുരസ്‌കാരം, പത്മപ്രഭ സ്‌മാരക പുരസ്‌കാരം. 


Grid View:
-47%

Anuragam evan padumbol

₹40.00 ₹75.00

Author:U.A.Khaderപന്തലായിനി അംശം കോവില്‍ക്കണ്ടി ദേശം ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ കാദര്‍ എന്ന യു.ഏ. ഖാദറാല്‍ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകള്‍. വഴിയും വിളക്കുമാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാന്‍ മാലോകര്‍ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു...

Out Of Stock

Chumbanam Sugandghapooritham

₹60.00

Author:U.A.Khaderനിഗൂഢമായ അറിയാപ്പൊരുളുകള്‍ തേടുന്ന സ്ഥലകാലങ്ങള്‍ക്ക് മാന്ത്രികമായ ചുറ്റുവേഷങ്ങള്‍ നല്‍കി, യു.എ. ഖാദര്‍ രചിച്ച മികച്ച പതിനഞ്ചു കഥകള്‍...

Malayalathinte Suvarnakathakal- UA Khader യു എ ഖാദർ

₹370.00

മലയാളത്തിന്റെ  സുവർണകഥകൾ  - U A ഖാദർ നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയു..

Out Of Stock

Nanikkuttiyude nadu

₹90.00

Author:U.A.Khaderഖാദറിന്റെ പെണ്‍കഥാപാത്രങ്ങള്‍ക്ക് നാട്ടുതീയിന്റെ ജ്വാലയുണ്ട്. അങ്ങാടിയിലേക്ക് പുല്ലും ചുമടുമേന്തി വരുന്ന നാണി ക്കുട്ടിയേയും ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണിനേയും കഥയിലാവിഷ്‌കരിക്കുമ്പോള്‍ ഖാദറിന്റെ ഭാഷ ചൂടുപിടിച്ചു ണര്‍ത്തുന്ന താളരതിയായി മാറുന്നു. വടക്കേ മലബാറിലെ തെയ്യംതിറകളുടെയും വീരഗാഥകളുടെയും നടയിലും നടപ്പിലുമാണ് ഖാദര്‍ തന്റെ ..

Showing 1 to 4 of 4 (1 Pages)