T N Prakash
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര
സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം.1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ
വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍
ചെയ്തു.അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ്
മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ
പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം,
അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ
ലഭിച്ചിട്ടുണ്ട്.കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍,
ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം,
ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍).
സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ...,
ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട്
ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ
തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍,
കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ
പൊരുള്‍ (ജീവചരിത്രം)
Chandana
Author:T.N.Prakashനിലാവ് ഊഷ്മളമാണ്. എന്നാല്‍ നിഴലുകള്‍ക്കിടയില്‍ നടുക്കവും ഭീകരതയും പതിയിരിക്കുന്നു. ആകാശവും മേഘക്കീറും നിലാവും നിഴലും ചേര്‍ന്നൊരുക്കുന്ന ജീവിത വൈവിധ്യമാണ് ചന്ദന എന്ന ഈ സമാഹാരത്തിലെ കഥകള്‍. ടി.എന്‍. പ്രകാശിന്റെ ഏറ്റവും പുതിയ രചന...
Thanal
Author:T.N.Prakashപണ്ട് ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ പെണ്‍കുതിരകളെ സ്‌നേഹിച്ച സായ്പും, ഭര്‍ത്താവിനെ തോല്പിക്കാന്‍ വളര്‍ത്തുപട്ടിയെ ജീവനായി കരുതിയ മദാമ്മയും താമസിച്ചിരുന്ന പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് അധ്യാപകപരിശീലനകേന്ദ്രം. സ്‌നേഹനിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ഒരു ലോകമാണത്. അവരെല്ലാം അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങളാകുന്നു. കഥാപാത്രങ്ങളുടെ വൈവിധ..
Therenjudutha Kathakal- T.N.Prakash
Author:T.N.Prakashചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ'വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി കിടക്കുന്ന വേതാളവും അരയാല്‍മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും ഡോക്ടറേറ്..
