T.K.Kochunarayanan
ടി.കെ. കൊച്ചുനാരായണന്‍
കഥാകൃത്ത്, ശാസ്ത്രസാഹിത്യ പ്രവര്‍ത്തകന്‍. 1945ല്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സി-ഡിറ്റില്‍ ചീഫ് പ്രൊഡ്യൂസര്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ടി.വി., റേഡിയോ പരിപാടികള്‍ തയ്യാറാക്കി. ഗണിതശാസ്ത്രത്തില്‍ പ്രത്യേക വൈദഗ്ദ്ധ്യം.
കൃതികള്‍: കണക്ക് എരിവും പുളിയും, ചീരാപ്പ് കഥകള്‍, ഉയരങ്ങളിലെ നോക്കുകുത്തി. കൂടാതെ ഇരുപതിലേറെ ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വിലാസം: വൈശാഖം, സെന്റ്‌മേരീസ് ലെയിന്‍,
പട്ടം, തിരുവനന്തപുരം.
Pathu Pathukal
Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...
