Lalithambika Antharjanam
ലളിതാംബിക
അന്തര്‍ജ്ജനം (1909-
1987)
കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് ഇല്ലത്ത് 1909 മാര്‍ച്ച് 30ന് ജനനം. പിതാവ്: ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന കെ. ദാമോദരന്‍പോറ്റി.
മാതാവ്:
നങ്ങയ്യ അന്തര്‍ജ്ജനം.
വളരെ ചെറുപ്പത്തില്‍ത്തന്നെ കവിതയെഴുതി സാഹിത്യലോകത്തിലെത്തി. പിന്നീടാണ് കഥകളെഴുതിയത്.
സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, സാഹിത്യ അക്കാദമി, പാഠപുസ്തക കമ്മിറ്റി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് തുടങ്ങിയവയില്‍ അംഗമായിരുന്നു.
ബാലസാഹിത്യകൃതിയായ 'കുഞ്ഞോമന'യ്ക്ക് കല്യാണീകൃഷ്ണമേനോന്‍ പ്രൈസും 'ഗോസായി പറഞ്ഞ കഥ',
പഠനഗ്രന്ഥമായ 'സീതമുതല്‍ സത്യവതിവരെ' എന്നീകൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
'അഗ്നിസാക്ഷി'ക്ക് വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്എന്നിവയും ലഭിച്ചിട്ടുണ്ട്.
മറ്റു കൃതികള്‍: തകര്‍ന്ന തലമുറ, ഇരുപതു വര്‍ഷത്തിനുശേഷം, കൊടുങ്കാറ്റില്‍നിന്ന്, കിളിവാതിലിലൂടെ, ആദ്യത്തെ കഥകള്‍,
മൂടുപടത്തില്‍, കാലത്തിന്റെ ഏടുകള്‍. വിശ്വരൂപം, അഗ്നിപുഷ്പങ്ങള്‍, കണ്ണീരിന്റെ പുഞ്ചിരി, തെരഞ്ഞെടുത്ത കഥകള്‍,
ഗ്രാമബാലിക, ഭാവദീപ്തി, ശരണമഞ്ജരി, നിശ്ശബ്ദസംഗീതം, ആത്മകഥയ്ക്കൊരു ആമുഖം .
1987
ഫെബ്രുവരി 6ന് അന്തരിച്ചു.
ഭര്‍ത്താവ്:
രാമപുരം അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരി.
മക്കള്‍: ഭാസ്‌കരകുമാര്‍, എന്‍. മോഹനന്‍, ലീല, ശാന്ത, രാജം, മണി, എന്‍. രാജേന്ദ്രന്‍.
There are no products to list.
