Sathyan Kallurutty
സത്യന്‍ കല്ലുരുട്ടി
കോഴിക്കോട് ജില്ലയില്‍ ഓമശ്ശേരിക്കടുത്ത കല്ലുരുട്ടിയില്‍ ജനനം. അച്ഛന്‍: കെ. നാരായണന്‍ നായര്‍ അമ്മ: കെ. പത്മിനി.
കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം.
ആകാശവാണി അനൗണ്‍സര്‍, ചലച്ചിത്ര തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
അവകാശികളായ ആടുകള്‍, അമ്മ പറഞ്ഞ കഥകള്‍, ആന്‍ഫ്രാങ്ക് (ജീവചരിത്രം), നീലപ്പെൻസിൽ, സ്റ്റീഫന്‍ ഹോക്കിങ്: നക്ഷത്രജീവിതം, നിഗൂഢപ്രപഞ്ചം തുടങ്ങി നൂറിലേറെ പുസ്തകങ്ങള്‍
മലയാളത്തിലെ പ്രമുഖ പ്രസാധകര്‍ക്കായി എഴുതി. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിുകള്‍, ആന്‍ഫ്രാങ്കിന്റെ കഥകള്‍, മാര്‍ക്ക് ട്വയിനിന്റെ ഹക്കില്‍ ബെറിഫിന്നിന്റെ സാഹസിക യാത്രകള്‍ തുടങ്ങി ലോകപ്രസിദ്ധമായ ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സഫാരി ടി വി യില്‍ സംപ്രേഷണം ചെയ്ത 'മിലിറ്ററി' എന്ന ജനപ്രിയ പ്രോഗ്രാമിന്റെ രചനയില്‍ പങ്കെടുത്തു.
Email: sathyankallurutty555@gmail.com
There are no products to list.
