Dr M Mathai

ഡോ. എം. മത്തായി (1936 - 2024)

കോട്ടയം ജില്ലയില്‍, മീനച്ചില്‍ത്താലൂക്കില്‍ ചക്കാമ്പുഴ എന്ന സ്ഥലത്ത് 1936ല്‍ ജനിച്ചു. പിതാവ്: അബ്രാഹം. മാതാവ്: ഏലിയാമ്മ.

ചിറ്റാര്‍, പാലാ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പാലാ സെന്റ ് തോമസ് കോളേജിലും ചങ്ങനാശേരി സെന്റ ്

ബര്‍ക്കുമാന്‍സ് കോളേജിലുമായി ഉന്നതവിദ്യാഭ്യാസം. ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും മലയാളഭാഷയും

സാഹിത്യവും എന്ന വിഷയത്തില്‍ ബിരുദാനന്തരബിരുദവും എടുത്തശേഷം 1962ല്‍ പാലാ സെന്റ ് തോമസ് കോളേജില്‍

മലയാളം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. പ്രൊഫസറായിരിക്കെ 1992ല്‍ പിരിഞ്ഞു.

പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്ന് പിഎച്ച്.ഡി. എടുത്തു. 

കൃതികള്‍: മനുഷ്യപുത്രന്റെ പാനപാത്രവും മലയാള കാവ്യപ്രപഞ്ചവും (പഠനം) കാപ്പൂവുകള്‍ (ബാലകവിതകള്‍)

ക്ലോഡിയായും മറ്റു കവിതകളും, പൊന്ന് മീറ കുന്തിരിക്കം (കവിതകള്‍) കണ്ണില്‍ക്കുത്തുന്ന വെളിച്ചം (കഥകള്‍)

Email : vincent.mathew.palai@gmail.com


There are no products to list.