Joy Vazhayil
ജോയ്
വാഴയില്‍
കവി, ഭരണാധികാരി, ചിന്തകന്‍. എഞ്ചിനീയറായ അദ്ദേഹം ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി. മികച്ച ഗവേഷണപ്രന്ധത്തിനുള്ള ലിറ്റററ്റി നെറ്റ്‌വര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സുസ്ഥിരവികസനം, കാലാവസ്ഥാവ്യതിയാനം, ഊര്‍ജനയം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്രജേണലുകളില്‍
പ്രസിദ്ധീകരണങ്ങളുള്ള
ഗവേഷകന്‍.
കൃതികള്‍: രാമാനുതാപം, ശലഭയാനം, മലയാളഗസല്‍, ഋതുഭേദങ്ങള്‍, നിറമെഴുതും പൊരുള്‍, മൗനഭാഷ,
നിമിഷജാലകം, നിലാനിര്‍ഝരി, കാണാമറ, മാതൃവിലാപം, നക്ഷത്രരാഗം, അറിവാഴം (നോവല്‍)
ഇംഗ്ലീഷ് കൃതികള്‍: Limits and Limitations of the Human Mind, Reflections on the Philosophy of Education, Facets of freedom.
വിവര്‍ത്തനങ്ങള്‍: താവോ തേ ചിംഗ്, ദ പ്രോഫറ്റ്, പതിന്നാല് ഉപനിഷത്തുകള്‍.
പുരസ്‌കാരങ്ങള്‍: മഹാകവി ഉള്ളൂര്‍ പുരസ്‌കാരം (കാണാമറ) എസ്.കെ. പൊറ്റെക്കാട്ട് പുരസ്‌കാരം (നിമിഷജാലകം)
സാഹിത്യസംഭാവനകള്‍ക്ക് അക്ഷയ സാഹിത്യപുരസ്‌കാരം.
ഇന്ത്യന്‍
അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുന്‍ അംഗമാണ്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറി, കേരള സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി എന്നിവ ഉൾപ്പെടെ വിവിധ പദവികള്‍
വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സമ്പൂര്‍ണ ഇ-ഗവേണന്‍സ് നടപ്പാക്കുന്നത് ഉൾപ്പെടെ നിരവധി ഭരണപരിഷ്‌കാരങ്ങളില്‍
അദ്ദേഹം
സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Email:
joy.vazhayilp@gmail.com
There are no products to list.
