S Ramesan Nair

എസ്. രമേശന്‍ നായര്‍

കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, നാടകകൃത്ത്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത്.1948 മെയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരം ദേശത്ത് ജനനം.സൗത്ത് ട്രാവന്‍കൂര്‍ ഹിന്ദു കോളേജ്, നാഗര്‍കോവില്‍; കാത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1973 മുതല്‍ 1975 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്റര്‍. 1975 മുതല്‍ ആകാശവാണിയില്‍. 1995ല്‍ സ്വയം വിരമിച്ചു. 

കൃതികള്‍: കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, സൂര്യഹൃദയം, ഭാഗപത്രം, 101 ശ്രീകൃഷ്ണഗാനങ്ങള്‍ (കവിത), ആള്‍രൂപം (ഏകാംഗങ്ങള്‍), ശിവശതകം, ഗുരുവായൂരപ്പ ശതകം (ഖണ്ഡകാവ്യം), ശതാഭിഷേകം (റേഡിയോ നാടകം), 

പഞ്ചാമൃതം (കുട്ടിക്കവിതകള്‍), തിരുക്കുറല്‍, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, ഇളയരാജയുടെ സംഗീതക്കനവുകള്‍ (വിവര്‍ത്തനം).

പുരസ്‌കാരങ്ങള്‍: പുത്തേഴന്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, കേരളപാണിനി പുരസ്‌കാരം, വെണ്മണി അവാര്‍ഡ്, 

പൂന്താനം സ്മാരക അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം, മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, 

രേവതി പട്ടത്താനം കൃഷ്ണഗീതി പുരസ്‌കാരം, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്,  

വിലാസം: മാധവ നിവാസ്, എളമക്കര തപാല്‍, കൊച്ചി - 682 026



There are no products to list.