Joicy
ജോയ്സി ( C S Emmanuel )
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തീക്കോയി എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനനം.
1981 മുതല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. 1983-ലെ കുങ്കുമം നോവല്‍ അവാര്‍ഡ്, '84-ലെ മംഗളം നോവല്‍ അവാര്‍ഡ്, '85-ലെ മനോരാജ്യം നോവല്‍ അവാര്‍ഡ്, '88-ലെ കാനം മെമ്മോറിയര്‍ നോവല്‍ അവാര്‍ഡ്, '95-ലെ നാന മിനിസ്ക്രീന്‍ തിരക്കഥ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എണ്‍പതില്‍പരം നോവലുകള്‍. ആറ് നോവലുകള്‍ സിനിമയായിട്ടുണ്ട്. മോഹപ്പക്ഷികള്‍, തപസ്യ എന്നിവ ടി.വി. സീരിയലുകളുമായി.
കൃതികള്‍: ജാലകക്കിളി, മനയ്ക്കലെ തത്ത, സംഘഗാനം, മോഹപ്പക്ഷികള്‍, സൂര്യഗ്രഹണം, നൂപുരം, സ്നേഹം നിറഞ്ഞ വയലേലകള്‍, സുഖവാസമന്ദിരം, ഈ നദിക്കരയില്‍, മൊബൈല്‍ റ്റു മൊബൈല്‍, ധ്രുവനക്ഷത്രം, കാണാപ്പൊന്ന്, അസുരന്‍, ഓമനത്തിങ്കള്‍ പക്ഷി, പ്രേമസങ്കീര്‍ത്തനം, ചക്രവാകം, ഋതുശാന്തി, ഒരിതള്‍ പൂവ്, കഥ ഇതുവരെ, ഭാര്യ തുടങ്ങിയ ധാരാളം നോവലുകളുടെ രചയിതാവ്.
ജനപ്രിയസാഹിത്യരംഗത്ത് സജീവം. 1991 മുതല്‍ മനോരമ ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപസമിതിയില്‍ ജോലി
Email: csemmanuel009@gmail.com
There are no products to list.
