Inasu Thalak

ഇനാശു തലക്ക്

തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് വാക-ചേലൂരിൽ ജനനം. പിതാവ്: തലക്കോട്ടൂർ കൊച്ചാപ്പു. അമ്മ: കുഞ്ഞിത്തി. മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്‌കൂളിൽ പഠനം. ബോംബെ സർവ്വകലാശാലയിൽനിന്നും ഓണേഴ്‌സ്-മാസ്റ്റർ ബിരുദങ്ങൾ. ജുഹു ബീച്ചിനടുത്തുള്ള മിഠീബായ് കോളേജിൽ ലക്ച്ചററായിരുന്നു. 1980 മുതൽ ഫ്രാൻസിൽ. പാരീസിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്ത് 2009ൽ വിരമിച്ചു. വിശ്രമജീവിതം പാരീസിലും തൃശ്ശൂരിലും. മലയാളത്തിൽ, ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. ഭാര്യ: തൊടുപുഴ മുതലക്കോടം ചെമ്പരത്തിക്കൽ പെണ്ണമ്മ (എൽസി). അകാലത്തിൽ അന്തരിച്ചു. മകൾ: മല്ലിക. സംസ്‌ക്കാര പഠനത്തിൽ സൊർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റേഴ്‌സ്. ICCR സ്‌കോളർഷിപ്പോടെ ചെന്നൈയിൽ ഭരതനാട്യത്തിൽ വിദഗ്ധ പരിശീലനം. പാരീസിലെ ഇന്ത്യൻ എംബസ്സിയിൽ ജോലി. ഒപ്പം നൃത്തപരിപാടികളും ചെയ്യുന്നു.


 



There are no products to list.