R K Ravi

വി.കെ.എന്‍. മേനോന്‍
1924 ജനുവരി 10ന് കൊല്ലങ്കോട്ട് ജനനം.  അച്ഛന്‍: തോട്ടെക്കാട്ട് കേശവന്‍ തമ്പാന്‍.  അമ്മ: വടക്കേ കുറുപ്പത്ത് പൊന്നമ്മ.
വിദ്യാഭ്യാസം: തൃശ്ശൂര്‍ മോഡല്‍ ബോയ്സ് സ്കൂള്‍,  തൃശ്ശൂര്‍ ശ്രീ കേരളവര്‍മ കോളജ് (ബി.കോം ബിരുദം),  മദ്രാസ് വൈഎംസിഎ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് (ഡിപ്ലോമ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍).  മധുരയിലെയും കോയമ്പത്തൂരിലെയും പോളിടെക്നിക്കുകളില്‍
കായികാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.  പിന്നീട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കായിക  അധ്യാപകനായി സേവനമനുഷ്ഠിച്ചു.  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഹോക്കി  അസോസിയേഷന്‍,  കേരള ഹോക്കി അസോസിയേഷന്‍  എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള ഹോക്കി അംപയേഴ്സ്  കമ്മിറ്റി എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു.  സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആജീവനാന്ത അംഗം.  1997 ജനുവരി 11ന് അന്തരിച്ചു.


ആര്‍.കെ. രവി

ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍,  ഹോക്കി അസോസിയേഷന്‍, സ്വിമ്മിംഗ്   അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു.  ആകാശവാണി, ദൂരദര്‍ശന്‍ കമന്‍റേറ്റര്‍. തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി.


There are no products to list.