Sindhu Nair
സിന്ധു നായർ
പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് ഏഴംകുളം എന്ന സ്ഥലത്ത് ജനനം. അച്ഛൻ: കെ. കൃഷ്ണൻ നായർ. അമ്മ: വത്സല നായർ. വിദ്യാഭ്യാസം: അടൂർ ഹോളി ഏയ്ഞ്ചൽസ് ഹൈസ്‌ക്കൂൾ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കൊല്ലം TKM എഞ്ചിനീയറിംഗ് കോളേജ്. മലയാള മനോരമ ഓൺലൈൻ ഫ്രീലാൻസ് ജേർണലിസ്റ്റും മലയാളി മാഗസിൻ സബ് എഡിറ്ററുമായിരുന്നു. ഒറ്റമരം, പെൺമഴയോർമ്മകൾ, ഹൃദയങ്ങൾ പറയുന്നത് എന്നിവയുൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് ആൽബങ്ങൾ, എഴുത്തുകാരൻ സേതുവിന്റെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച ചങ്ങമ്പുഴ പാർക്ക്, MOM എന്നീ ഹ്രസ്വചിത്രങ്ങളിലെ ഗാനരചന തുടങ്ങിയവ നിർവ്വഹിച്ചിട്ടുണ്ട്. കൈരളി ടിവി USA Award, California Sargavedi award എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അക്ഷരതീർത്ഥം എന്ന ഓൺലൈൻ മലയാളം സ്‌കൂളിന്റെ സ്ഥാപകയും പ്രധാന അദ്ധ്യാപികയും ആണ്. ഭർത്താവ് സന്തോഷ് നായർ,
മക്കൾ മീര, മാധവ്, പ്രിയപ്പെട്ട നായക്കുട്ടി Sparrow എന്നിവരോടൊപ്പം ബോസ്റ്റണിൽ താമസം.
Email: Sindhu.Santhu@gmail.com
There are no products to list.
