Rabindranath Tagore

രബീന്ദ്രനാഥ ടാഗൂര്‍

1861 മെയ് 7-ാം തീയതി കൊല്‍ക്കൊത്തയില്‍ ജനനം.സ്‌കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ചു നിര്‍ത്തി; പിന്നെ വീട്ടിലിരുന്നു പഠിച്ചു. കുറെക്കാലം ഇംഗ്ലണ്ടിലും പഠിക്കുകയുണ്ടായി. പതിനാലാം വയസ്സില്‍ അമൃത ബസാര്‍ പത്രികയില്‍ ആദ്യ കവിത അച്ചടിച്ചു വന്നു. കവികാഹിനിയാണ് 

ആദ്യത്തെ പുസ്തകം - പ്രസിദ്ധീകരിച്ചത് പതിനേഴാം വയസ്സില്‍.കവിതകള്‍, കഥകള്‍, നോവലുകള്‍, സാഹിത്യനിരൂപണം, ആത്മകഥ, നാടകം, പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ വിവിധ ശാഖകളില്‍ അനേകം രചനകള്‍. ഗീതാഞ്ജലിയുടെ മൂലം 1910 ജൂലൈ മാസത്തില്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗീതാഞ്ജലി 1912 നവംബറില്‍ 

ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. 1913 നവംബറില്‍ അത് നോബല്‍ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1901ല്‍ ടാഗൂര്‍ സ്ഥാപിച്ച ശാന്തിനികേതനം എന്ന വിദ്യാലയം 1921 മുതല്‍ സര്‍വ്വകലാശാലയായി. 1941 ആഗസ്റ്റ് മാസം എട്ടാം തീയതി മഹാകവി അന്തരിച്ചു. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പുവരെ കവിതകള്‍ എഴുതിയിരുന്നു.


എന്‍.കെ. ദേശം 

ആലുവാപ്പുഴത്തീരത്തുള്ള ദേശം ഗ്രാമത്തില്‍ 1936ല്‍ ജനനം.എന്‍. കുട്ടിക്കൃഷ്ണപിള്ള എന്നാണ് പേര്.അന്തിമലരി, കന്യാഹൃദയം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തൊന്നക്ഷരാളീ, അപ്പൂപ്പന്‍താടി, എലിമീശ, ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍, മുദ്ര എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഡോ. എസ്.കെ. വസന്തനുമൊത്ത് തയ്യാറാക്കിയ 'കാവ്യകേളി' ആ വിഭാഗത്തില്‍ മലയാളത്തിലെ ആദ്യസമാഹാരമാണ്.ഇടശ്ശേരി അവാര്‍ഡ് (1982), ചങ്ങമ്പുഴ അവാര്‍ഡ് (2010), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2010) എന്നിവ നേടി.



There are no products to list.