Kilimanoor Chandran
കിളിമാനൂര്‍ ചന്ദ്രന്‍
1950 ഫെബ്രുവരി 9ന് കിളിമാനൂര്‍ പാപ്പാലയില്‍ ജനനം.
പിതാവ്: പരമേശ്വരന്‍ പിള്ള. മാതാവ്: സരസ്വതി അമ്മ.
നന്നേ ചെറുപ്പംമുതല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. നാടോടി കലാരംഗത്ത് പഠനം നടത്തുകയും നാനൂറോളം നാടന്‍ പാട്ടുകള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂറിലെ ആദ്യകാല പ്രാദേശിക സ്വാതന്ത്ര്യസമരമായ കല്ലറ - പാങ്ങോട് പ്രക്ഷോഭത്തെക്കുറിച്ച് ഗവേഷണം നടത്തി ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജാരവിവര്‍മ്മയുടെയും അദ്ദേഹത്തിന്‍റെ അനുജനായ സി. രാജരാജവര്‍മ്മയുടെയും ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് നൂറിലേറെ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വയനാടന്‍ ആദിവാസികളെ ക്കുറിച്ച് പഠനം നടത്തി ധാരാളം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം അധ്യാപകനായിരുന്നു. 1987ല്‍ അധ്യാപക കലാസാഹിത്യ സമിതിയുടെ നോവല്‍ അവാര്‍ഡും 1988ല്‍ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. രാജാരവിവര്‍മ്മയും ചിത്രകലയും എന്ന ഗ്രന്ഥത്തിന് 1996ല്‍ ഏറ്റവും നല്ല ജീവചരിത്രത്തിനുള്ള പി.കെ. പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് അവാര്‍ഡും രാജാരവിവര്‍മ്മയുടെ നിഴലില്‍ മറഞ്ഞുപോയ രാജരാജവര്‍മ്മ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 2010ലെ അബുദാബിശക്തി അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ കേരള യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന സമിതി അംഗമാണ്.
പ്രധാന കൃതികള്‍: ദാഹം, ഹവിസ്സ്, കുപ്പ, ചോരപ്പൂക്കള്‍ വിരിയിച്ച - കല്ലറ പാങ്ങോട്, രാജാരവിവര്‍മ്മയും ചിത്രകലയും, രവിവര്‍മ്മയുടെ നിഴലില്‍ മറഞ്ഞുപോയ രാജരാജ വര്‍മ്മ, എന്‍റെ ഞങ്ങളുടെ കഥ, തെരഞ്ഞെടുത്ത നാടന്‍ പാട്ടുകള്‍, നമ്മുടെ നാടന്‍ പാട്ടുകള്‍, കേരളത്തിലെ
നാടന്‍ പാട്ടുകള്‍, മലയാള ഭാഷാധ്യാപനം.
ഭാര്യ: വിജയലക്ഷ്മി
മക്കള്‍: പൗര്‍ണമി, പ്രവീണ്‍
വിലാസം : പാപ്പാല, തട്ടത്തുമല. പി.ഒ.
തിരുവനന്തപുരം - 695 614
ഫോണ്‍ - 9446514523
There are no products to list.
