Mahesh Haridas
മഹേഷ് ഹരിദാസ്
തൃശ്ശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ ജനനം.
പിതാവ്: കഴുപ്പറമ്പില്‍ ഹരിദാസ് മേനോന്‍.
മാതാവ്: ഉള്ളനാട്ട് മീനാക്ഷിയമ്മ.
തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം തൃപ്രയാര്‍ ശ്രീരാമാ പോളി ടെക്നിക്കില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കി. 2001 ജനുവരി മുതല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി പതിനേഴ് വര്‍ഷം ജോലി ചെയ്തു. 2017ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ടെക്നോപാര്‍ക്കില്‍ 'ട്രെന്‍സര്‍ ടെക്നോളജി സൊല്യൂഷന്‍സ്'എന്ന കമ്പനി ആരംഭിച്ചു. Viacom18 എന്ന പ്രൊഡക്ഷന്‍ കമ്പനി 2018ല്‍ മുംബൈയില്‍ വെച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍
ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'Snake & Ladder''ന്‍റെ തിരക്കഥാകൃത്തായിരുന്നു. എഴുത്തില്‍ സജീവം.
There are no products to list.
