Punathil Kunhabdulla
കഥാകാരന്‍, നോവലിസ്റ്റ്.
1940 ഏപ്രില്‍ 3ന് വടകര താലൂക്കിലെ ഒഞ്ചിയത്ത് ജനനം.
അലിഗഢ് സര്‍വ്വകലാശാലയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം. 1971ല്‍
വടകരയില്‍ ശാന്തിനികേതന്‍ നഴ്‌സിങ് ഹോം ആരംഭിച്ചു.
താമസിയാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി. കുറച്ചുകാലം
സൗദി അറേബ്യയില്‍ ദമാമില്‍. വീണ്ടും നാട്ടിലെത്തി അല്‍മാ ഹോസ്പിറ്റല്‍ എന്ന
സ്ഥാപനം തുടങ്ങി.
കൃതികള്‍: തെറ്റുകള്‍, സൂര്യന്‍, അലിഗഢിലെ തടവുകാരന്‍,
നവഗ്രഹങ്ങളുടെ തടവറ (സേതുമായി ചേര്‍ന്നെഴുതിയത്),
ദുഃഖിതര്‍ക്കൊരു പൂമരം, കാമപ്പൂക്കള്‍, സ്മാരകശിലകള്‍,
കന്യാവനങ്ങള്‍, മരുന്ന്, കലീഫ, അഗ്നിക്കിനാവുകള്‍ (നോവല്‍). അജ്ഞന്‍,
കത്തി, കാലാള്‍പ്പടയുടെ വരവ്, മലമുകളിലെ അബ്ദുള്ള, കൃഷ്ണന്റെ രാധ, നരബലി,
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ
ക്രൂരകൃത്യങ്ങള്‍, പുനത്തിലിന്റെ കഥകള്‍, ജൂതന്മാരുടെ ശ്മശാനം,
ക്ഷേത്രവിളക്കുകള്‍, പുത്രകാമന, നടപ്പാതകള്‍, നാരി മികച്ചിടം, സംഘം,
മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - പുനത്തില്‍
കുഞ്ഞബ്ദുള്ള (കഥ). അമ്മയെ കാണാന്‍ (ബാലസാഹിത്യം), വോള്‍ഗയില്‍ മഞ്ഞു
പെയ്യുമ്പോള്‍ (യാത്രാവിവരണം),
അലിഗഢിലെ കുഞ്ഞബ്ദുള്ളയും
അറേബ്യയിലെ വല്യബ്ദുള്ളയും (ഓര്‍മ്മക്കുറിപ്പ്).
പുരസ്‌കാരങ്ങള്‍: കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വിശ്വദീപം
അവാര്‍ഡ്, സമസ്ത കേരള സാഹിത്യ പരിഷത്ത്
അവാര്‍ഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ്,
മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്.
There are no products to list.
