M P Narayapillai & Punathil Kunjabdulla

എം.പി. നാരായണപിള്ള/പുനത്തില്‍ കുഞ്ഞബ്ദുള്ള

എം.പി. നാരായണപിള്ള: കഥാകൃത്ത്, നോവലിസ്റ്റ്.

1939 നവംബര്‍ 22ന് പെരുമ്പാവൂരില്‍ ജനനം.പിതാവ്: പരമേശ്വരന്‍ നായര്‍. മാതാവ്: അമ്മുക്കുട്ടിയമ്മ. കൃഷിശാസ്ത്രത്തില്‍ ബിരുദം. നവീന ചെറുകഥാപ്രസ്ഥാനത്തിന് തുടക്കമിട്ടവരില്‍ പ്രമുഖന്‍.പത്രപ്രവര്‍ത്തകന്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്ലാനിങ് കമ്മീഷനില്‍ ഉദ്യോഗസ്ഥന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയില്‍ കോമേഴ്‌സ് ഗ്രൂപ്പിന്റെ ചീഫ് ഓഫ് പബ്ലിക്കേഷന്‍, മക്ഗ്രാഹില്‍ വേള്‍ഡ് ന്യൂസിന്റെ ഇന്ത്യന്‍ ലേഖകന്‍, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ സഹപത്രാധിപര്‍, ട്രയല്‍ പത്രാധിപര്‍, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യു പത്രാധിപര്‍എന്നീ നിലയ്‌ക്കെല്ലാം പത്രപ്രവര്‍ത്തനം നടത്തി. സമകാലികപ്രശ്‌നങ്ങളെക്കുറിച്ച് നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. കഥ, നോവല്‍, ലേഖനം എന്നീ വിഭാഗങ്ങളില്‍ പതിനാറു കൃതികള്‍. അവസാനത്തെ പത്തുരൂപാനോട്ട്, മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - എം.പി. നാരായണപിള്ള എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.പരിണാമത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1991). 1998 മെയ് 19ന് മുംബൈയില്‍ അന്തരിച്ചു.

ഭാര്യ: പ്രഭാപിള്ള.


പുനത്തില്‍ കുഞ്ഞബ്ദുള്ള


കഥാകാരന്‍, നോവലിസ്റ്റ്.1940 ഏപ്രില്‍ 3ന് വടകര താലൂക്കിലെ ഒഞ്ചിയത്ത് ജനനം.അലിഗഢ് സര്‍വ്വകലാശാലയില്‍നിന്നും എം.ബി.ബി.എസ്. ബിരുദം. 1971ല്‍ വടകരയില്‍ ശാന്തിനികേതന്‍ നഴ്‌സിങ് ഹോം ആരംഭിച്ചു. താമസിയാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി. കുറച്ചുകാലം സൗദി അറേബ്യയില്‍ ദമാമില്‍. വീണ്ടും നാട്ടിലെത്തി അല്‍മാ ഹോസ്പിറ്റല്‍ എന്ന സ്ഥാപനം തുടങ്ങി. നിരവധി കൃതികള്‍ രചിച്ചു

വിലാസം: മുനിസിപ്പല്‍ പാര്‍ക്കിനു സമീപം, വടകര



There are no products to list.