Jayaram Vazhoor
ജയറാം വാഴൂര്‍
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്ത് പടിഞ്ഞാറേ വെമ്പല്ലൂരില്‍, വാഴൂര്‍ ശങ്കര നാരായണന്റെയും കോമളവല്ലി ടീച്ചറുടെയും മകന്‍. വിദ്യാഭ്യാസം: പനങ്ങാട് ഹൈസ്‌കൂള്‍, അസ്മാബി കോളേജ്, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ്.മലപ്പുറം ജില്ലയില്‍ കൃഷി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഓഫീസറായി ബാങ്കിങ്ങിലേക്ക് വഴിമാറി. ഉത്തര്‍പ്രദേശിലെ ബാവലി ശാഖയടക്കം വിവിധ ശാഖകളില്‍ ശാഖാ മാനേജരായി ജോലി ചെയ്തു.നാലു വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ ലീഡ് ഡിസ്ട്രിക്റ്റ് ചീഫ് മാനേജരായി സേവനം അനുഷ്ഠിച്ചു. അസിസ്റ്റന്റ് ജനറല്‍ മാനേജരായി 2016 നവംബറില്‍ ബാങ്കില്‍ നിന്ന് സ്വയം വിരമിച്ച് കൃഷിയിലും കവിതാരചനയിലും ലളിതഗാന രചനയിലും സജീവമായി. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കൃഷി, പരിസ്ഥിതി വിഷയമാക്കിയുള്ള കവിതകളിലൂടെ ശ്രദ്ധേയനായി. തൃശൂരിലെ അയ്യന്തോളില്‍ സ്ഥിരതാമസം.
ഭാര്യ: നിമ്മി. മക്കള്‍: ശ്രുതി, ശങ്കര്‍.
വിലാസം: വാഴൂര്‍ ഹൗസ്,
സിവില്‍ ലെയിന്‍ റോഡ്, തൃശൂര്‍ - 3
There are no products to list.
