Olga Tokarczuk
പോളിഷ് എഴുത്തുകാരിയാണ് ഓള്‍ഗ ടോകാര്‍ചുക്. 1962ല്‍ പോളണ്ടിലെ സിലോന ഗെരയ്ക്കടുത്തുള്ള സുലെചോവിലാണ് ടോകാര്‍ചുക് ജനിച്ചത്.സാഹിത്യ ജീവിതം ആരംഭിക്കുന്നതിനുമുമ്പ് 1980 മുതല്‍ വാര്‍സോ സര്‍വകലാശാലയില്‍ സൈക്കോളജിസ്റ്റായി പരിശീലനം നേടി. 1998 മുതല്‍ ക്രാജനോവ് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് തന്‍റെ സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയും അവര്‍ കൈകാര്യം ചെയ്യുന്നു.
പുരസ്കാരങ്ങള്‍ : 2018ലെ സാഹിത്യ നൊബേല്‍
പുരസ്കാരം, 2018ല്‍ ഫ്ളൈറ്റ്സ് എന്ന നോവലിന് മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ പ്രൈസ്,
2008, 2015 എന്നീ വര്‍ഷങ്ങളിലെ പോളണ്ടിന്‍റെ മികച്ച സാഹിത്യ സമ്മാനമായ നൈക്ക് അവാര്‍ഡ്, ജര്‍മ്മന്‍പോളിഷ് ഇന്‍റര്‍നാഷണല്‍ ബ്രിഡ്ജ് സമ്മാനം.
പ്രധാന കൃതികള്‍: സിറ്റി ഇന്‍ മിറേഴ്സ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്,
ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍, ദി ബുക്സ് ഓഫ് ജേക്കബ്.
രമാമേനോന്‍ (നിലയ്ക്കാത്ത സഞ്ചാരങ്ങള്‍) : തൃശൂരില്‍ ജനനം. മുപ്പതു വര്‍ഷത്തോളം അഹമ്മദാബാദില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ആദ്യത്തെ കുങ്കുമം ചെറുകഥാ അവാര്‍ഡ് ലഭിച്ചു. മുപ്പതിലേറെ പുസ്‌തകങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്.
സുരേഷ് എം.ജി ((അസ്ഥികൾക്കുമേൽ ഉഴുതുമറിക്കട്ടെ നിന്റെ കലപ്പകൾ) ) : 1962ല്‍ തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പുതുശ്ശേരിയില്‍ ജനനം.ڔഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.ڔ
നിരവധി കൃതികളുടെ പരിഭാഷകനാണ്.
There are no products to list.
