P B K Nair

പി.ബി.കെ. നായര്‍ (1927-2011)

1927 മെയ് 14ന് പാലക്കാട് ജില്ലയില്‍ ചെത്തല്ലൂര്‍ എന്ന ഗ്രാമത്തില്‍ ജനനം. യഥാര്‍ത്ഥനാമം പാറെക്കാട്ട് ബാലകൃഷ്ണന്‍നായര്‍. അച്ഛന്‍: കീഴേക്കളത്തില്‍ ഗോവിന്ദന്‍നായര്‍. അമ്മ: അമ്മുഅമ്മ. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രൈവറ്റായി പഠിച്ച് മെട്രിക്കുലേഷന്‍ പാസ്സായി. 1953-ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ ലേബര്‍ ആന്റ് ഫാക്ടറീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടില്‍ പല സ്ഥലത്തുമായി വിവിധ തസ്തികകളില്‍ 32 വര്‍ഷത്തെ സേവനത്തിനുശേഷം 1985 മെയ് 31ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ഓഫ് ലേബര്‍ ആന്റ് അളവുതൂക്ക അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്ന പദവിയില്‍നിന്നും റിട്ടയര്‍ ചെയ്തു. മറുനാടന്‍ പ്രസിദ്ധീകരണങ്ങളായ ജയകേരളം, വിശാലകേരളം, ജനരഞ്ജിനി എന്നീ വാരിക മാസികാദികളില്‍ ഒട്ടേറെ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയകേരളത്തില്‍ 'പരാജിതര്‍' എന്ന നാടകവും പ്രസിദ്ധീകരിച്ചു. 

പത്‌നി: ശ്രീമതി ലീലാവതി. 

മക്കള്‍: മല്ലിക, ലതിക, ജയകുമാര്‍.



There are no products to list.