Prof S Ambikadevi
സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര രചയിതാവും
ഗുരുവിന്റെ ശിഷ്യപ്രധാനിയുമായിരുന്ന കോട്ടുക്കോയിക്കല്‍ വേലായുധന്റെ മകളായി
കരുനാഗപ്പള്ളി താലൂക്കില്‍ തഴവ ശാരദാലയത്തില്‍ ജനിച്ചു.
കോട്ടുക്കോയിക്കല്‍ പത്മനാഭന്റെ പുത്രി വി. ശാരദാമ്മയാണ് അമ്മ. തഴവ
കറുത്തേരില്‍ സ്‌കൂള്‍, തിരുവല്ല ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, കൊല്ലം
എസ്.എന്‍. വനിതാ കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍
വിദ്യാഭ്യാസം. 1972ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍
അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ
കോളേജ്, ചിറ്റൂര്‍ വണ്‍മെന്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്,
മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാള വിഭാഗം മേധാവിയായി
2000-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.
There are no products to list.
