Sarah Joseph
സാറാ ജോസഫ്
അധ്യാപിക, നോവലിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തക, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടക, പ്രവര്‍ത്തക.
1946 ഫെബ്രുവരി 10ന് തൃശ്ശൂരിലെ കുരിയച്ചിറയില്‍ ജനനം. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചു മറിയം
ചേലക്കോട്ടുകര മാര്‍ തിമോത്തിയോസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. ഗവ. കോളേജ് അധ്യാപികയായി വിരമിച്ചു.
കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
പ്രശസ്ത രചനകള്‍: മനസ്സില്‍ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവറിയുന്നു,
ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ,പുതുരാമായണം - രാമകഥകള്‍ വീണ്ടും പറയുന്നു,
ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആളോഹരി ആനന്ദം, ബുധിനി, എസ്‌തേര്‍, ആനി.
പുരസ്‌കാരങ്ങള്‍: കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്,
പ്രഥമ ഒ. ചന്തുമേനോന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പദ്മപ്രഭപുരസ്‌കാരം, ക്രോസ്‌വേര്‍ഡ് അവാര്‍ഡ്,
ബഷീര്‍ പുരസ്‌കാരം, ഒ.വി. വിജയന്‍ പുരസ്‌കാരം, ശാശ്വതി നാഷണല്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,
പ്രഥമ കലൈഞ്ജര്‍ കരുണാനിധി സാഹിത്യ പുരസ്‌കാരം, വിമെന്‍ റൈറ്റേഴ്‌സ് പുരസ്‌കാരം, മാതൃഭൂമി പുരസ്‌കാരം.
There are no products to list.
