Habib Selmi

ഹബീബ് സാലിമി

ടുണീഷ്യന്‍ അറബി നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍. 1951ല്‍  ടുണീഷ്യയിലെ കൈറുവാനില്‍ ജനനം. 

1985 മുതല്‍ പാരീസില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പത്ത് നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളു

മടങ്ങുന്നതാണ് സാലിമിയുടെ സാഹിത്യലോകം. 'ദി സെന്റ്‌സ് ഓഫ് മേരി ക്ലെയര്‍', 'വിമണ്‍ ഓഫ് അല്‍ബസാതീന്‍' (ടുണീഷ്യയിലെ പെണ്ണുങ്ങള്‍ എന്ന് മലയാളത്തില്‍) എന്നീ നോവലുകള്‍ അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ അറബ് ബുക്കര്‍ സമ്മാനത്തിനുള്ള 2009, 2012 വര്‍ഷങ്ങളിലെ അന്തിമചുരുക്ക പട്ടികയില്‍ ഇടം നേടിയ കൃതികളാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, നോര്‍വീജിയന്‍, ഇറ്റാലിയന്‍, ഹീബ്രൂ, ഡച്ച് ഭാഷകളിലേക്ക് സാലിമിയുടെ വിവിധ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഡോ. എന്‍. ഷംനാദ്

1980ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. ഇറാഖിലെ സിനാന്‍ അന്‍തൂണിന്റെ 'വഹ്ദഹാ ഷജറ അല്‍റുമ്മാന്‍' (വെള്ള പുതപ്പിക്കുന്നവര്‍), സിറിയയിലെ ഖാലിദ് ഖലീഫയുടെ 'അല്‍മൗത് അമല്‍ ഷാഖ്' (മരണം ദുഷ്‌കരം) എന്നീ  അറബി നോവലുകള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അറബി വിഭാഗം അദ്ധ്യാപകന്‍. 


There are no products to list.