Jacintha Morris

ജസിന്ത മോറിസ്

1964ല്‍ ബംഗളൂരുവില്‍ ജനനം. അച്ഛന്‍: ആന്റണി മോറിസ്. അമ്മ: ഡൊറോത്തി. വിദ്യാഭ്യാസം: കൊമേഴ്‌സ് ബിരുദം (ഫാത്തിമമാത നാഷണല്‍ കോളേജ്, കൊല്ലം) മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം. പുരസ്‌കാരം: 2018- പ്രൊഫ. ഹൃദയകുമാരി അവാര്‍ഡ് ഫോര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഷേക്‌സ്പിയര്‍ അവാര്‍ഡ് ഫോര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, 2017- മലയാള പുരസ്‌കാരം, സക്‌സസ് കേരള സാഹിത്യശ്രീ പുരസ്‌കാരം, നവോത്ഥാന സംസ്‌കൃതി ക്രിറ്റിക്‌സ് അവാര്‍ഡ്, ലീഡര്‍ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, കോനാട്ട് പബ്ലിക്കേഷന്‍സ് അവാര്‍ഡ്- വനിതാരത്‌നം സാഹിത്യ പുരസ്‌കാരം,  2016- മീഡിയാ സിറ്റി സാഹിത്യ രത്‌ന അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ അക്കൗണ്ടന്റ്.



There are no products to list.