Subhash Chandran

കഥാകൃത്ത്, നോവലിസ്റ്റ്. 1972ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനനം. എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994ല്‍ മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചീഫ് സബ് എഡിറ്റര്‍. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമാണ്. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, ക്രോസ്‌വേഡ് പുരസ്‌കാരം, ഫൊക്കാന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്.


There are no products to list.