P D James

ഫില്ലിസ് ഡൊറോത്തി ജയിംസ് എന്നാണ് മുഴുവന്‍ പേര്. 1920ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ജനനം. 1949 മുതല്‍ 1968 വരെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലും പൊലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ക്രിമിനല്‍ പോളിസി വിഭാഗത്തിലുമായി ജോലി ചെയ്തു. അവിടെനിന്ന് ലഭിച്ച അനുഭവസമ്പത്താണ് ജയിംസിന്റെ കുറ്റാന്വേഷണ നോവലുകളില്‍ പ്രകടമാകുന്നത്. റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍, റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സ്, ആര്‍ട്‌സ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ബി.ബി.സിയുടെ ഗവര്‍ണറായും ലിറ്റററി അഡൈ്വസറി പാനലിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങള്‍ പുരസ്‌കാരം നല്‍കി ജയിംസിനെ ആദരിച്ചിട്ടുണ്ട്. ഏഴ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1977ല്‍ സൊസൈറ്റി ഓഫ് ഓതേഴ്‌സ് എന്ന സംഘടനയുടെ പ്രസിഡണ്ടായിരുന്നു. 2014 നവംബര്‍ 27ന് മരണമടഞ്ഞു.



There are no products to list.