S Jayachandran Nair
പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഭ്യാസം. കൗമുദി ദിനപത്രം, മലയാളരാജ്യം, കേരളജനത, കേരളകൗമുദി എന്നിവയില്‍ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു. കലാകൗമുദി, സമകാലികമലയാളം എന്നീ വാരികകളില്‍ പത്രാധിപരായിരുന്നു. പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കെ.ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ.വിജയരാഘവന്‍ സ്മാരക അവാര്‍ഡ്, എം.വി. പൈലി ജേര്‍ണലിസം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ ജേര്‍ണലിസം അവാര്‍ഡ്, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം. നോവല്‍, ലേഖനസമാഹാരം, ജീവചരിത്രം, വിവര്‍ത്തനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.ബാക്കിപത്രം, മരക്കുതിര എന്നീ കൃതികള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
There are no products to list.
