Evgenil Vodolazkin

1964 റഷ്യയിലെ കീവില്‍ ജനിച്ചു. വൊദലാസ്‌കിന്‍ റഷ്യന്‍ സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമാണ്. 1986ല്‍ കീവ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഭാഷാശാസ്ത്രത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. റഷ്യന്‍ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുഷ്‌കിന്‍ ഹൗസില്‍നിന്നും 2000-ല്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇതേ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. നിരവധി കഥാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. ലാറുസ് എന്ന വിശുദ്ധന്‍ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പല്യാന അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.


There are no products to list.