Svetlana Alexievich

സ്വെറ്റ്‌ലാന അലക്‌സിവിച്ച് 1948ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനില്‍ ജനനം. 2015ലെ സാഹിത്യ നോബല്‍ സമ്മാനാര്‍ഹ. പ്രിക്‌സ് മെഡിക്‌സ് (2013), പീസ് പ്രൈസ് ഓഫ് ദി ജര്‍മ്മന്‍ ബുക്ക് ട്രേഡ് (2013) തുടങ്ങിയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഹിത്യ നോബല്‍ സമ്മാനം നേടിയ ലോകത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തക. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ലോക പ്രശസ്ത. നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ബഹുസ്വരതയാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത്. 1985ല്‍ പുറത്തിറക്കിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ നേരനുഭവങ്ങളാണ്. വില്പനയില്‍ ചരിത്രം സൃഷ്ടിച്ച ഈ പുസ്തകം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഒരുപാട് രാജ്യങ്ങള്‍, ഒട്ടനവധി യാത്രകള്‍, ഒരുപാടു പേരുടെ നേരനുഭവങ്ങള്‍ ഇതെല്ലാം ചേര്‍ന്നുനില്‍ക്കുന്നതാണ് സ്വെറ്റ്‌ലാനയുടെ ഈ കൃതി. ഏതൊരു യുദ്ധത്തിനും മേലെയാണ് മാനവികത എന്ന സന്ദേശം ലോകജനതയ്ക്കായി നല്‍കിയ സ്വെറ്റ്‌ലാനയുടെ പുസ്തകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

There are no products to list.