P R Vijayalakshmi
പി.ആര്‍. വിജയലക്ഷ്മി
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. പള്ളിപ്പാട്ട് കോയിക്കലേത്ത് പി. രാമചന്ദ്രന്‍ പിള്ളയുടേയും മുതുകുളം ഇടശ്ശേരില്‍ കെ. സി. പങ്കജാക്ഷിയമ്മയുടേയും മകള്‍. കൊല്ലം ശ്രീനാരായണ വനിതാ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. സ്വന്തം പേരിലും കൃഷ്ണനന്ദന എന്ന തൂലികാനാമത്തിലും കവിതകളും നര്‍മ്മലേഖനങ്ങളും ലളിതഗാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി -ദൂരദര്‍ശന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യകൃതി 'കശ്മീരെന്ന സ്വപ്നഭൂമി' (യാത്രാവിവരണം) 2016-ല്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.
ഭര്‍ത്താവ് : എസ്. രാമചന്ദ്രന്‍. മക്കള്‍ ചന്ദന, മഞ്ജിമ
വിലാസം : '86' നിര്‍ഝരി, പി.റ്റി.പി. നഗര്‍, തിരുവനന്തപുരം
ഫോണ്‍ : 0471 3296287, 9387320459
ഇമെയില്‍ :prvijayalakshmi1948@gmail.com
There are no products to list.
