Sudhakaran Pulapatta
സുധാകരന്‍ പുലാപ്പറ്റ
1951 ഡിസംബര്‍ 27-ാം തിയ്യതി രാജസ്ഥാനിലെ ജോധ്പൂരില്‍ ജനിച്ചു. അച്ഛന്‍ പരേതനായ ഗുരുതിരാമന്‍ കളത്തില്‍ അച്യുതപണിക്കര്‍ (ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ചു). അമ്മ പരേതയായ പുലാപ്പറ്റ പൊന്‍പുലാവില്‍ ജാനകിഅമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്‌ടോറിയ കോളേജിലും ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിങ്ങ് കോളേജിലും വിദ്യാഭ്യാസം. 1973 ഡിസംബര്‍ 17-ാം തിയ്യതി പുലാപ്പറ്റ സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ നിന്നും അധ്യാപകജീവിതം ആരംഭിച്ചു. തുടര്‍ന്ന് പുലാപ്പറ്റ എം.എന്‍.കെ.എം. ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായും കോട്ടയം മാഞ്ഞൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു. 2007 ല്‍ കരിമ്പ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി വിരമിച്ചു. 1975-80കളില്‍ കുങ്കുമം വാരികയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി തൃശൂര്‍ നിലയത്തില്‍ നിന്നും ''സപ്താഹം'', ''ഭീഷ്മശപഥം'' എന്നീ നാടകങ്ങളും ''കര്‍ക്കടകത്തിലെ മഴ'', ''അഭയാര്‍ത്ഥികള്‍'', ''അപരാധികള്‍'', ''സമാഗമം'' എന്നീ കഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 2009 മെയ് മാസത്തില്‍ ആകാശവാണി തൃശൂര്‍ നിലയം ''ദൈവം സത്യം കാണുന്നു, പക്ഷേ കാത്തു നില്‍ക്കുന്നു'' എന്ന ടോള്‍സ്റ്റോയ് കഥയുടെ റേഡിയോ നാടകരൂപാന്തരണം പ്രക്ഷേപണം ചെയ്തു. 2015-2016 ല്‍ ദേശാഭിമാനി വാരിക, കേസരി വാരിക എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. മാതൃൂമി ആഴ്ചപതിപ്പില്‍ ''എന്റെ പുസ്തകം'', ''ചോക്കുപൊടി'', ''മധുരച്ചൂരല്‍'' എന്നീ പംക്തികളിലും ''വായനക്കാര്‍ എഴുതുന്നു'' എന്ന പംക്തിയിലും എഴുതിയിട്ടുണ്ട്.'മേ രാംദയാല്‍' (കഥാസമാഹാരം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ : ചന്ദ്രിക മക്കള്‍ : ദിവ്യ, ഭവ്യ
വിലാസം : പി. സുധാകരന്‍ പുലാപ്പറ്റ, കല്യാണി നിലയം,
ചെറുമുണ്ടശ്ശേരി (പോസ്റ്റ്), അമ്പലപ്പാറ, ഒറ്റപ്പാലം, പിന്‍കോഡ് - 679512
മൊബൈല്‍ : 9446237055, 0466 2240104
There are no products to list.
