നോവലിസ്റ്റ് , തിരക്കഥാകൃത് , പത്രപ്രവർത്തകൻ. എറണാകുളത്ത് ജനനം. വാണിജ്യശാസ്ത്രത്തിൽ ബിരുദം . പത്രപ്രവർത്തനത്തിൽ പി .ജി . ഡിപ്ലോമ. വിശ്വവിജ്ഞാനകോശം , മനോരാജ്യം , ചന്ദ്രിക ഡെയ്‌ലി എന്നിവയിൽ സബ് എഡിറ്റർ . വിഷ്വൽ മീഡിയ , റേഡിയോ എന്നീ രംഗങ്ങളിലും സജീവം. 2014 - ലെ മികച്ച കഥയ്ക്കുള്ള "പത്മരാജൻ പുരസ്‌കാരം" നേടി. മൂന്ന് കഥാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. താമസം നോർത്ത് പറവൂരിൽ