Satchidanandan
സച്ചിദാനന്ദന്‍
കവി, നാടകകൃത്ത്, വിവര്‍ത്തകന്‍, നിരൂപകന്‍. 1946-ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. ഇരുപതിലേറെ കവിതാസമാഹാരങ്ങള്‍, അത്രതന്നെ കവിതാവിവര്‍ത്തനസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും. രണ്ട് നാടകകൃതികള്‍, മൂന്നു യാത്രാവിവരണ ഗ്രന്ഥങ്ങള്‍. സ്വന്തം കവിതകളുടെ വിവര്‍ത്തനസമാഹാരങ്ങള്‍ ചൈനീസ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഐറിഷ്, ഇംഗ്ലീഷ് , ഹിന്ദി, ബംഗാളി തുടങ്ങി പതിനെട്ട് ഭാഷകളില്‍. ലോകമെമ്പാടും കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ നാല് താരതമ്യ സാഹിത്യപഠന സമാഹാരങ്ങള്‍. ജ്വാല, ഉത്തരം, പച്ചക്കുതിര എന്നീ ലിറ്റില്‍ മാഗസിനുകളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പതിനഞ്ചു പുസ്തകങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇംഗ്ലീഷ് പ്രൊഫസര്‍, ഡല്‍ഹിയില്‍ 'ഇന്ത്യന്‍ ലിറ്ററേച്ചര്‍' പത്രാധിപര്‍, സാഹിത്യ അക്കാദമി സെക്രട്ടറി, ഇഗ്‌നോ പരിഭാഷാവകുപ്പ് ഡയറക്ടര്‍, 'കഥ' എഡിറ്റര്‍, 'ബിയോണ്ട് ബോര്‍ഡേഴ്‌സ്' എഡിറ്റര്‍
(സാര്‍ക്ക് പ്രസാധനം) എന്നീ നിലകളില്‍ ജോലി ചെയ്തു. ഇപ്പോള്‍ സിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്
സ്റ്റഡീസ് നാഷണല്‍ ഫെല്ലോ. കേരള സാഹിത്യ അക്കാദമി ഫെല്ലോ. അഞ്ച് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍, ഉള്ളൂര്‍,
പി. കുഞ്ഞിരാമന്‍ നായര്‍, ഓടക്കുഴല്‍, വയലാര്‍, കമലാ സുരയ്യ, പത്മപ്രഭ, കടമ്മനിട്ട, കുസുമാഗ്രജ്, ഗംഗാധര്‍ മെഹര്‍,
കുവേമ്പു, എസ്.ബി.ടി, ഉള്‍പ്പെടെ 32 പുരസ്‌കാരങ്ങള്‍. ഇറ്റലിയില്‍ നിന്ന് നൈറ്റ്ഹൂഡ്. ഇന്ത്യപോളണ്ട് ഫ്രണ്ട്ഷിപ്പ് മെഡല്‍.
ഇമെയില്‍ : satchida@gmail.com
There are no products to list.
