Nandanar

1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. യഥാര്‍ത്ഥ പേര് പി.സി. ഗോപാലന്‍. ജീവിതക്ലേശങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. 1942ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട്, 1965 മുതല്‍ 1967 വരെ മൈസൂരില്‍ എന്‍.സി.സി. ഇന്‍സ്ട്രക്ടറായും തുടര്‍ന്ന് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തിലും ജോലി ചെയ്തു. 1974ല്‍ അന്തരിച്ചു. ഭാര്യ: പി. രാധ. ആത്മാവിന്റെ നോവുകള്‍, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഉണ്ണിക്കുട്ടന്റെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം തുടങ്ങിയ നോവലുകളും പത്തോളം കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചു. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരവും സമ്പൂര്‍ണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളും നോവലുകളും മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


Grid View:
Out Of Stock

Anubhoothikalude lokam

₹50.00

Author:Nanthanarമലയാള കഥയുടെ കാല്പനിക'ാവത്തിന് ഋതു'ംഗി യണിയിച്ച കഥാകാരന്മാരില്‍ പ്രമുഖനാണ് നന്തനാര്‍. ആത്മാവിന്റെ നോവുകളെ നേര്‍ത്ത ഒരു സംഗീതം പോലെ നന്തനാര്‍ കഥയില്‍ വിന്യസിച്ചു. പ്രാണസങ്കടത്താല്‍ വിതുമ്പുന്ന ഒരു കഥാഹൃദയം നന്തനാര്‍ എന്നും കൊണ്ടുനടന്നിരുന്നു. ആ ഹൃദയ ത്തില്‍നിന്നും വാര്‍ന്നു വീണ നോവലാണ് അനു'ൂതി കളുടെ ലോകം. അനു'ൂതികളില്‍ സര്‍വ്വഥാ അ'ിര..

Malayalathinte Suvarnakathakal - Nandanar നന്ദനാർ

₹225.00

Author:Nanthanar , വിശപ്പും മരണവും ദുരിതവും നന്തനാര്‍ കഥകളിലെ അന്തര്‍ധാരയാകുന്നു. നന്തനാര്‍ കഥകളില്‍ വിശപ്പ് മുഖ്യകഥാപാത്രമാകുന്നു. ശരീരത്തിന്റേതു മാത്രമല്ല ഈ വിശപ്പ്, മനസ്സിന്റേതു കൂടിയാണ്. വിശപ്പ് ജീവിതത്തെ ഉടനീളം വേട്ടയാടുകയാണ്. ജീവിതാസക്തികള്‍, ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടങ്ങള്‍ എന്നിങ്ങനെ ദുസ്സഹമാര്‍ഗ്ഗങ്ങളിലൂട..

Showing 1 to 2 of 2 (1 Pages)