Dostoyevsky

റഷ്യന്‍ സാഹിത്യത്തിലെയും വിശ്വസാഹിത്യത്തിലെയും അതികായകന്‍. 1821ല്‍ ജനനം. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഒരു ഡോക്ടറായിരുന്നു പിതാവ്. രോഗവും ദുരിതവും നിറഞ്ഞ ബാല്യകാലജീവിതം 

ഫയോദാര്‍ ഡോസ്റ്റോയെവ്‌സ്‌കിയെ ഏകാന്തവാസിയുമാക്കി മാറ്റി. എഴുത്തും വായനയുമായിരുന്നു കൂട്ട്. പിതാവ് കൊല്ലപ്പെട്ടത് ഡോസ്റ്റോയെവ്‌സ്‌കിയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. 

1843ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മിലിട്ടറി അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉദ്യോഗം ലഭിച്ചുവെങ്കിലും ശമ്പളവും പിതൃസ്വത്തും ധൂര്‍ത്തടിച്ച് ഡോസ്റ്റോയെവ്‌സ്‌കി ഒരു അനിയന്ത്രിത 

സ്വഭാവക്കാരനായിത്തീര്‍ന്നു. പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്ന ഡോസ്റ്റോയെവ്‌സ്‌കിയെ രാഷ്ട്രീയ വിപ്ലകാരിയെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെങ്കിലും ചക്രവര്‍ത്തി 

അവസാന നിമിഷം വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് ഡോസ്റ്റോയെവ്‌സ്‌കി സൈബീരിയയില്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. ഇക്കാലയളവിലെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ക്ക് കഥാബീജമായിത്തീര്‍ന്നിട്ടുണ്ട്. പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ തിരിച്ചെത്തിയ ഡോസ്റ്റോയെവ്‌സ്‌കി സഹോദരന്‍ നടത്തിയ 

'ടൈം' മാസികയുടെ പത്രാധിപത്യം ഏറ്റെടുത്തു. സഹോദരന്റെ മരണം, കുടുംബത്തിലെ മറ്റു ബാദ്ധ്യതകള്‍ ഇതെല്ലാം അദ്ദേഹത്തെ ഈ സമയത്ത് കാര്യമായി ബാധിച്ചു. എല്ലാം പരിഹരിക്കുവാന്‍ ചൂതുകളിയിലൂടെ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനുവേണ്ടി വിദേശത്തേക്കു പോയെങ്കിലും ഗുരുതരമായ നഷ്ടമായിരുന്നു ഫലം. കടബാദ്ധ്യതയില്‍ നിന്നും മോചിതനാകുന്നതിന് കുറ്റവും ശിക്ഷയും വലിയൊരു സഹായമായിരുന്നു. വലിയ ജനപ്രീതിയാണ് ഈ നോവല്‍ കൈവരിച്ചത്.

പ്രധാന കൃതികള്‍: പാവപ്പെട്ടവര്‍, ദി ഡബിള്‍, മരിച്ചവരുടെ വീട്, 

നിന്ദിതരും പീഡിതരും, അധോലോകത്തില്‍നിന്നുള്ള കുറിപ്പുകള്‍, 

ചൂതാട്ടക്കാരന്‍, കുറ്റവും ശിക്ഷയും.



There are no products to list.