Chandran Poochakkad
ചന്ദ്രന്‍ പൂച്ചക്കാട്
കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട് ജനനം. കീക്കാന്‍ ഗവ. യു.പി. സ്‌കൂള്‍, പള്ളിക്കര ഗവ. ഹൈസ്‌കൂള്‍,
നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്, ഗവ. കോളേജ് കാസര്‍കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു പ്രൊഫഷണല്‍ ഡീലാമിനേറ്ററായി അറിയപ്പെടുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസം. ഇംഗ്ലീഷ്, മലയാളം, ഭാഷകളില്‍ എഴുതുന്നു.ആദ്യ നോവല്‍ ''അദൃശ്യതയുടെ നിഴലുകള്‍'' 2007-ലെ അറ്റ്‌ലസ്-കൈരളി സാഹിത്യപുരസ്‌കാരം നേടി. അതിന്റെ ഇംഗ്ലീഷ് രചന 'Shadow of Invisible' ' 2011-ലെ ഗോവ അന്താരാഷ്ട്ര സാഹിത്യസാംസ്‌കാരിക ഉല്‍സവത്തില്‍ പ്രസിദ്ധീകരിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു.'ഒരു സ്‌കൗട്ടിന്റെ ആത്മകഥ' എന്ന ഈ നോവല്‍ സ്‌ക്രിപ്റ്റ്2014ലെ ഒമ്പതാമത് തുളുനാട് നോവല്‍ അവാര്‍ഡ് കരസ്ഥമാക്കി.
കൃതികള്‍: മാക്കംവീട് ഭഗവതി (ഐതിഹ്യം, ചരിത്രം) 1997, മകരജ്യോതി (പഠനം) 1998, അദൃശ്യതയുടെ നിഴലുകള്‍
(നോവല്‍) 2011,Shadow of Invisible (Novel) 2011.
There are no products to list.
