Santhosh Choube

സന്തോഷ് ചൗബേ

കഥാകാരന്‍, കവി, നോവലിസ്റ്റ്, നാടകരചയിതാവ്, വിവര്‍ത്തകന്‍.ഹിന്ദി സാഹിത്യത്തിലെ വേറിട്ട വ്യക്തിത്വത്തിനുടമയാണ് സന്തോഷ് ചൗബേ. അറിയപ്പെടുന്ന ശാസ്ത്രകാരനും ശാസ്ത്രപ്രവര്‍ത്തകനുമായിരിക്കെ തന്നെ 

സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.ഒരു ജനകീയ ശാസ്ത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ചിട്ടുള്ള അനുഭവങ്ങളെ ജനപക്ഷത്തു നിന്ന് നോക്കികാണാനാണ് സന്തോഷ് ചൗബേ 

തന്റെ കൃതികളിലൂടെ ശ്രമിച്ചിട്ടുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി പോരടിച്ച് രക്തസാക്ഷിയായ സഖാവ് കേദാറിന്റെ കഥ പറയുന്ന 'രാഗ് കേദാര്‍' ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അപചയങ്ങളെ വിശകലനം ചെയ്യുന്ന 'ക്യാ പതാ കോമ്രേഡ് മോഹന്‍' എന്നിവ ചര്‍ച്ച ചെയ്യപ്പെട്ട നോവലുകളാണ്. 'ഹല്‍കേ രംഗ് കീ കമീസ്', 'റെസ്ത്രാം മേം ദോപഹര്‍' എന്നീ കഥാസമാഹാരങ്ങളും, 'കഹീം ഔര്‍ സച്ച് ഹോഗേ സപനേ' എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച ഗലീലിയോ' നാടകം ഏറെ ശ്രദ്ധേയമായി. ടെറി ഈഗിള്‍ട്ടന്‍, ഫ്രെഡറിക് ജെന്‍സന്‍, വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്നിവരുടെ കൃതികള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ രചനകളിലൂടെ 

ആനുകാലികങ്ങളില്‍ സന്തോഷ് ചൗബേ നിരന്തരം സാന്നിദ്ധ്യം പുലര്‍ത്തുന്നുണ്ട്.

മധ്യപ്രദേശ് സാഹിത്യ പരിഷത്തിന്റെ ദുഷ്യന്ത് കുമാര്‍ പുരസ്‌കാരം, ഭാരത സര്‍ക്കാരിന്റെ മേഘനാദ സാഹാ പുരസ്‌ക്കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍. ഡോ. സി.വി. രാമന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറാണ്.



There are no products to list.