KOTTARATHIL SANKUNNI
കൊട്ടാരത്തില്‍ ശങ്കുണ്ണി
കൊല്ലവര്‍ഷം 1030 മീനം 23(1855 മാര്‍ച്ച് 23)ന് കോട്ടയത്ത് കോടിമതയില്‍ കൊട്ടാരത്തില്‍
വാസുദേവനുണ്ണിയുടെ മകനായി ജനനം. 'വാസുദേവന്‍' എന്നതാണ് യഥാര്‍ത്ഥ നാമധേയം.പതിനേഴ് വയസ്സിനു ശേഷം മണര്‍കാട് ശങ്കരവാര്യരില്‍നിന്നും സിദ്ധരൂപം പഠിച്ചു. പിന്നീട് രഘുവംശം, മാഘം, നൈഷധം
തുടങ്ങിയ കാവ്യങ്ങളും, സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗ ഹൃദയം മുതലായവയും പഠിച്ചു.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ നിര്‍ബന്ധപ്രകാരംസുഭദ്രഹരണ മണിപ്രവാളം മുപ്പത്തിയാറാം വയസ്സില്‍ രചിച്ചു. 'കവിതിലകന്‍' എന്ന സ്ഥാനവും മെഡലും 1904ല്‍ കൊച്ചിരാജാവില്‍നിന്ന് കരസ്ഥമാക്കി.
അതിനുശേഷം എം.ഡി സെമിനാരി ഹൈസ്‌ക്കൂളില്‍ ആദ്യത്തെ മലയാളം മുന്‍ഷിയായിരുന്നു.
1112 കര്‍ക്കടകം ഏഴിന് (1937 ജൂലൈ 22) അന്തരിച്ചു.
There are no products to list.
