Jawaharlal Nehru

ജവഹര്‍ലാല്‍ നെഹ്‌റു (1889 1964)

ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി.

മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപ് റാണിയുടെയും മകന്‍.

കേംബ്രിഡ്ജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964ല്‍ മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി പതിനേഴു വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു.

സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്.

അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും ചെറുമകന്‍ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.


There are no products to list.