C Radhakrishnan

സി. രാധാകൃഷ്ണന്‍
നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍.  1939-ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍  സയന്‍റിഫിക് അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന  മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍  സബ് എഡിറ്റര്‍, ലിങ്ക്-പാട്രിയറ്റ് പ്രസിദ്ധീകരണങ്ങളുടെ അസിസ്റ്റന്‍റ് എഡിറ്റര്‍, ഭാഷാപോഷിണിയുടെ എഡിറ്റര്‍-ഇന്‍-ചാര്‍ജ്,
വീക്ഷണത്തിന്‍റെയും മാധ്യമത്തിന്‍റെയും എഡിറ്റര്‍,  എസ്.പി.സി.എസ്. പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നോവല്‍നവകം, തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഗീതാദര്‍ശനം, കാലം കാത്തുവെക്കുന്നത് എന്നീ ബൃഹത്കൃതികളും  അമ്പതോളം ചെറുനോവലുകളും നാനൂറിലേറെ ചെറുകഥകളും  നാലു നാടകങ്ങളും രണ്ടു കവിതാസമാഹാരങ്ങളും ശാസ്ത്ര ലേഖനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രബന്ധങ്ങളും രചിച്ചു.  മകന്‍ ഡോ. ഗോപാലുമായി ചേര്‍ന്ന് ഭൗതികപ്രപഞ്ചത്തിന്  ബലങ്ങളുടെ ഏകീകരണത്തിനുതകും വിധം, ഒരു  പുതുമാതൃക അവതരിപ്പിച്ചു. (Ref: c.radhakrishnan.info.)

പുരസ്കാരങ്ങള്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്,  ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം,  ജ്ഞാനപീഠം ട്രസ്റ്റിന്‍റെ മൂര്‍ത്തീദേവി പുരസ്കാരം,  എഴുത്തച്ഛന്‍ പുരസ്കാരം, മാതൃഭൂമി പുരസ്കാരം.  കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിര്‍വാഹകസമിതിയില്‍  അംഗമായിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള  സര്‍വ്വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു.
ഇപ്പോള്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ അദ്ധ്യക്ഷന്‍.
ഭാര്യ: വത്സല. മകന്‍: ഗോപാല്‍. മരുമകള്‍: സുഭദ്ര ഗോപാല്‍.
പേരമക്കള്‍: ഹരിഗോവിന്ദ്, നവനീത് കൃഷ്ണന്‍, ഹരികൃഷ്ണന്‍


There are no products to list.