Gifu Melatoor
ഗിഫു മേലാറ്റൂര്‍
വള്ളുവനാട് താലൂക്കിലെ മേലാറ്റൂരില്‍ ജനനം. ആര്‍.എം.എച്ച്.എസ്. മേലാറ്റൂര്‍, പി.ടി.എം. ഗവ. കോളജ് പെരിന്തല്‍മണ്ണ, ഗവ. പോളി അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തിലും മലയാള സാഹിത്യത്തിലും പഠനം. ആറാംതരത്തില്‍ നിന്ന് ആദ്യരചന - 'തുരങ്കം' എന്ന ബാലനോവല്‍- എഴുതി. കഥാരചനക്ക് പഠനകാലത്ത് സമ്മാനങ്ങള്‍ ലഭിച്ചു. 'കളിമുറ്റം' എന്ന മിനി മാസികയുടെ പത്രാധിപരായി. റിയാദിലെ 'അല്‍-മുഗ്നി' പബ്ലിക്കേഷനില്‍ ജോലി ചെയ്തു. വിവിധ ആനുകാലികങ്ങളിലായി 44 നോവലുകളും ആയിരത്തോളം കഥകളും സ്‌ക്രിപ്റ്റുകളും വൈജ്ഞാനിക സാഹിത്യ ലേഖനങ്ങളും എഴുതി. ഈ വിഷയങ്ങളില്‍ ഇപ്പോഴും ആനുകാലികങ്ങളില്‍ സജീവം.
കൃതികള്‍: നോവല്‍- വൈഡൂര്യമാളിക, പൂച്ചക്കാളു, സുല്‍ത്താന്റെ സ്വപ്നങ്ങള്‍, റയ്യാന്‍ എന്ന നാവികന്‍, മരതകത്താഴ്‌വരയിലെ രാജ്ഞി, അലിയുടെ സാഹസങ്ങള്‍, മൂന്നുകൊട്ടാരങ്ങള്‍, ബാഗ്ദാദിലെ വ്യാപാരി, ഏഴു നിറങ്ങളുള്ള ചിപ്പി, കന്മദഗിരിയിലെ വിപഞ്ചികള്‍ പാടുന്നു, മൂന്നു നിധികള്‍, മൂന്നാമത്തെ സമ്മാനം, നാഗദ്വീപ്, ജിന്റുമുയലും ചങ്ങാതിമാരും. കഥ- അമ്മൂമ്മയുടെ സമ്മാനം, നല്ല ചങ്ങാതിമാര്‍, സുവര്‍ണ ദ്വീപിലെ പക്ഷി, രണ്ടാമത്തെ ഒട്ടകം, രാഹുലിന്റെ സങ്കീര്‍ത്തനങ്ങള്‍, മത്തങ്ങാപ്പായസം, സച്ചുവിന്റെ വികൃതികള്‍, മണിയനും മുത്തശ്ശിയും, കറുമ്പന്‍ കാക്കയും ചങ്ങാതിമാരും. വൈജ്ഞാനികം- 25 രസതന്ത്ര പ്രതിഭകള്‍, പ്രതിമകള്‍ സ്മാരകങ്ങള്‍, ശാസ്ത്ര-ചരിത്ര കൗതുകങ്ങള്‍, ഉണ്ണികള്‍ക്കൊരുകഥ, നമ്മുടെ സ്വാതന്ത്ര്യസമരകഥ, ജന്തുജന്യാസുഖങ്ങള്‍, ജന്തുലോക കൗതുകങ്ങള്‍, പക്ഷിലോകം കൗതുകലോകം, വാക്കുകള്‍ ഭാഷകള്‍, നമുക്കു വായിക്കാം, പക്ഷികളെ നിരീക്ഷിക്കാം അടുത്തറിയാം, കളികള്‍ കഥകള്‍, ക്ലിന്റു മുതല്‍ ശങ്കര്‍ വരെ, മരങ്ങള്‍ കണ്ടല്‍ക്കാടുകള്‍, അരുതരുതു യുദ്ധങ്ങള്‍, ഐക്യരാഷ്ട്രസഭ- രാജ്യങ്ങള്‍ ഒന്നിക്കുന്ന വേദി, പാല്‍പോലെ തപാല്‍.
വിലാസം- മേലേടത്ത്, മേലാറ്റൂര്‍ പി.ഒ 679326, മലപ്പുറം. ഫോണ്‍: 9946427601, Email: giffumltr@gmail.com
There are no products to list.
