Hamsakutty
ഹംസക്കുട്ടി
അഭിഭാഷകന്‍, എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്. പാപ്പിനിശ്ശേരിയില്‍ ജനനം. 1985 മുതല്‍ കണ്ണൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. കണ്ണൂരിലെ എന്റോണ്‍ താപനിലയത്തിനെതിരെ എന്റോണ്‍ വിരുദ്ധ സമര സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ജനകീയ സമരം നയിച്ചു.
പച്ചക്കുതിര (നോവലറ്റുകള്‍), മദീന മുനവ്വറ: പ്രകാശിക്കുന്ന നഗരം (വിവര്‍ത്തനം), മക്ക അല്‍ മുക്കറമ: ഭൂലോകത്തിന്റെ ഹൃദയം (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു.
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍ എന്ന കൃതിക്ക് അബുദാബി ശക്തി അവാര്‍ഡ്, തുളുനാട് അവാര്‍ഡ്,
ജീവരാഗം-ഷെറിന്‍ അവാര്‍ഡ്, കണ്ണാടി - രാജീവന്‍ കണ്ണാടിപ്പറമ്പ് അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചു.
ഭാര്യ: ഡോ. ഷഹീദ. മക്കള്‍ ഫര്‍വ, കെന്‍സ, സലീഫ.
വിലാസം: സുറൂര്‍, അലവില്‍ ജംഗ്ഷന്‍, പി.ഒ. അലവില്‍, കണ്ണൂര്‍ ജില്ല. ഫോണ്‍ - 9446167701.
There are no products to list.
