K R Narayanan

കെ.ആര്‍. നാരായണന്‍

ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍.1941ല്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനനം.1969 മുതല്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി സമുദ്ര ജീവശാസ്ത്രം, കേരളചരിത്രം, ഇംഗ്ലീഷ് മലയാള ഭാഷാസാഹിത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാനൂറിലധികം ലേഖനങ്ങളും മൂന്നു ജീവചരിത്രങ്ങളും രചിച്ചു. ഗുജറാത്ത് ഗവണ്‍മെന്റില്‍നിന്ന് ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടറായി 1999ല്‍ വിരമിച്ചു. ഗുജറാത്തു ഗവണ്‍മെന്റ് സേവനത്തിനിടയില്‍ 

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയിലെ (എീീറ മിറ അഴൃശരൗഹൗേൃല ഛൃഴമിശ്വമശേീി) അസോസിയേറ്റ് കണ്‍സള്‍ട്ടന്റായും സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 'ഐ.എന്‍.എസ്. ദര്‍ശക്ക്' എന്ന ഗവേഷണക്കപ്പല്‍ നടത്തിയ 'ഒഷിയാനോവെക്‌സ് എക്‌സ്‌പെഡിഷന്‍' എന്ന സമുദ്ര 

ഗവേഷണത്തില്‍ ശാസ്ത്രജ്ഞനായും ടാറ്റാ കെമിക്കല്‍സിന്റെ 'മറൈന്‍ ഫിഷ് കള്‍ച്ചര്‍ പ്രൊജക്ടില്‍' സ്‌പെഷല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിലെ ശാസ്ത്രീയ-സാഹിത്യ സംഘടനകളിലെ സജീവ അംഗമാണ്. കുടയൂര്‍ കഥകള്‍, The Preceptor  എന്നീ 

ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



There are no products to list.