Muraleedaran E K

ഇ.കെ. മുരളീധരന്‍

അധ്യാപകന്‍, കവി, ലേഖകന്‍, സാമൂഹ്യ-സാംസ്‌കാരികപ്രവര്‍ത്തകന്‍.എറണാകുളത്തുള്ള മുളവുകാടില്‍ 1944 മെയ് 13ന് ജനനം.

അച്ഛന്‍: ഇ.എ. കുഞ്ഞിക്കൃഷ്ണന്‍. അമ്മ: പി. ശകുന്തള.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ് എറണാകുളം, മൂത്തകുന്നം എസ്.എന്‍.എം. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം ഹെഡ്മാസ്റ്ററായി വിരമിച്ചു.കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എസ്.എന്‍.ഡി.പി.  യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡു മെംബറായും ഇന്‍സ്‌പെക്ടിംഗ് ഓഫീസറായും യോഗം കൗണ്‍സിലറായും സേവനമനുഷ്ഠിക്കുന്നു. കൂടാതെ വിവിധ സാമൂഹ്യസംഘടനകളില്‍ ഭാരവാഹിയായും പ്രവര്‍ത്തിക്കുന്നു.എസ്.എന്‍.ഡി.പി. യോഗവുമായി ബന്ധപ്പെട്ട് കര്‍മ്മനിരതമായ ജീവിതം നയിക്കുന്നു.

വിലാസം: ഈട്ടുമ്മല്‍ വീട്, 

എസ്.എന്‍.ഡി.പി.വൈ. റോഡ്, പള്ളുരുത്തി, കൊച്ചി-6



There are no products to list.